എങ്ങനെയാണ് മഞ്ഞ് കടല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്
കടലിലെ ഉപ്പ് കടല്‍ വെള്ളത്തിന്റെ സാന്ദ്രത ഉയര്‍ത്തുന്നു. ശുദ്ധ ജലത്തിന് 1000 kg/m3 സാന്ദ്രതയുള്ളപ്പോള്‍ കടല്‍ ജലത്തിന് 1026 kg/m3 ആണ് സാന്ദ്രത. “brine rejection” എന്ന പ്രതിഭാസം കാരണം മഞ്ഞില്‍ ഉപ്പുണ്ടാവില്ല. കടലിലെ ഉപ്പിന് മഞ്ഞ് ക്രിസ്റ്റലില്‍ പ്രവേശിക്കാനാവില്ല. മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം കടല്‍ വെള്ളത്തില്‍ ചേര്‍ന്ന് അതിന്റെ ഉപ്പ് രസം കുറക്കുന്നു. ഉപ്പ് രസം കുറയുന്നതോടെ സാന്ദ്രതയും കുറയുന്നു. അതോടെ വ്യാപ്തം വര്‍ദ്ധിക്കുന്നു.
കടലിലെ മഞ്ഞ് ഉരുകുന്നത് ദ്രവ്യത്തിന്റെ അളവ് കൂട്ടുന്നില്ല. പകരം അത് ഉയര്‍ത്തുന്നത് വ്യാപ്തമാണ്. അതുകൊണ്ട് കടല്‍ജല നിരപ്പ് ഉയരുന്നു. Noerdlinger ന്റേയും Brower ന്റേയും കണക്കുകള്‍ പ്രകാരം മഞ്ഞ് കാരണം സ്ഥാനമാറ്റം വന്ന കടല്‍ ജലത്തേക്കാള്‍ 2.6% മടങ്ങ് അധികമാണ് മഞ്ഞ് ഉരുകിച്ചേര്‍ന്നശേഷമുള്ള വ്യാപ്തി.
ഇതിന്റെ ഫലം എന്താണ്? കടല്‍ ജല നിരപ്പ് ഉയര്‍ത്തുന്നതില്‍ ഈ പ്രതിഭാസത്തിന് എന്ത് പങ്കാണ്? അതിന് ഉത്തരം കണ്ടെത്തുന്നതിന് മുമ്പ് Jenkins ഉം Holland (2007) ഉം പ്രകടിപ്പിച്ച എതിര്‍പ്പിനെക്കുറിച്ച് നോക്കാം. മഞ്ഞ് ഉരുക്കാന്‍ ഒരുപാട് ഊര്‍ജ്ജം വേണം എന്നാണ് അവര്‍ പറയുന്നത്. മഞ്ഞ് സൗരോര്‍ജ്ജം ശേഖരിക്കാതെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഉരുകാനുള്ള ഊര്‍ജ്ജം കിട്ടുന്നത് കടലില്‍ നിന്നാവും. അതുകൊണ്ട് കടലിന്റെ ചൂട് കുറയും. ഇത് ഉപ്പുവെള്ളത്തിന്റെ സാന്ദ്രത കൂട്ടുന്നു. ശുദ്ധ ജലത്തിന് ഒരു പ്രത്യേക സ്വഭാവം ഉണ്ട്. താപനില കുറയുന്നതിനനുസരിച്ച്, ഉറയുന്നതിന് മുമ്പ് വരെ, ജലത്തിന്റെ സാന്ദ്രത കൂടും. എന്നാല്‍ ഉറയുന്നതിന് തൊട്ടുമുകളിലുള്ള അവസ്ഥയില്‍ സാന്ദ്രത കുറയും. ഉപ്പുവെള്ളത്തിന് ഈ തിരിച്ചുള്ള സ്വഭാവമില്ല. അതായത് തണുപ്പിക്കല്‍ സാന്ദ്രത കുറയുന്നതിനെ offset ചെയ്യും എന്നാണ് Jenkins ഉം Holland ഉം പറഞ്ഞത്.
പൊങ്ങിക്കിടക്കുന്ന മഞ്ഞ് കൂടുതലുള്ള തണുത്ത ജലത്തില്‍ Noerdlinger ന്റേയും Bower ന്റേയും ഫലങ്ങള്‍ ശരിയാണ്. തണുത്ത ജലത്തിന്റെ സാന്ദ്രത ജലത്തിന്റെ ഉപ്പ് രസവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാലും ജലത്തിന്റെ താപനിലയും ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് ഊഷ്മളമായ ജലത്തില്‍ തണുപ്പിക്കല്‍ പ്രക്രിയക്കും ഒരു പങ്കുണ്ട്.
ഇനി ചോദ്യത്തിലേക്ക് വരാം. ഈ പ്രതിഭാസം കടല്‍ ജലനിരപ്പ് ഉയര്‍ത്തുമോ? Shepherd ഇത് പരിശോധിച്ചു. പൊങ്ങിക്കിടക്കുന്ന മഞ്ഞിന്റെ നഷ്ടം ഉപഗ്രഹ ചിത്രങ്ങളുപയോഗിച്ച് പരിശോധിച്ചു. 1994 – 2004 കാലത്ത് 743 km3/yr എന്ന തോതില്‍ ആയിരുന്നു മഞ്ഞ് ഉരുകിക്കൊണ്ടിരുന്നത്. ഇപ്പോഴുണ്ടായ 1.6% വരുന്ന ജലനിരപ്പുയര്‍ച്ചക്ക് കാരണം കടല്‍ മഞ്ഞുരുകലാണെന്ന് അവര്‍ കണ്ടെത്തി. പ്രതി വര്‍ഷം 3.1 mm വരും ഈ ഉയര്‍ച്ച. മറ്റ് സ്രോതസ്സുകള്‍ വഴിയുള്ള ഉയര്‍ച്ചയേ അപേക്ഷിച്ച് ഇത് ചെറുതാണ്. എന്നാലും ഭാവിയിലെ ജലനിരപ്പുയര്‍ച്ച കണക്കാക്കുന്നതില്‍ ഇതും കൂടി കണക്കാക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
Translation by jagadees19609. View original English version.